Sorry, you need to enable JavaScript to visit this website.

മോഡി നയങ്ങളിലെ പാളിച്ച തൊഴിലില്ലായ്മ സൃഷ്ടിച്ചതാണ് യുവാക്കള്‍ പാര്‍ലമെന്റിലേക്ക് അതിക്രമിച്ചു കയറിയത്: രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി- നരേന്ദ്ര മോഡി സര്‍ക്കാരിന്റെ നയങ്ങളിലെ പാളിച്ചമൂലമുണ്ടായ തൊഴിലില്ലായ്മയാണ് പാര്‍ലമെന്റില്‍ യുവാക്കള്‍ അതിക്രമിച്ചു കയറാന്‍ കാരണമെന്നു രാഹുല്‍ ഗാന്ധി. മോഡിയുടെ നയം കാരണം രാജ്യത്തെ പൗരന്മാര്‍ക്ക് തൊഴില്‍ ലഭിക്കുന്നില്ല. ഇതാണു സുരക്ഷാവീഴ്ചയ്ക്ക് കാരണം. രാജ്യം ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം തൊഴിലില്ലായ്മയാണ്. എന്‍. ഡി. എയുടെ ഭരണത്തിന് കീഴില്‍ തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമായെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. 

പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരേ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രംഗത്തെത്തി. ഈ വിഷയത്തില്‍ അമിത് ഷാ മാധ്യമങ്ങളോടു മാത്രമാണു സംസാരിക്കുന്നത്. സഭയില്‍ വിശദീകരിക്കാന്‍ തയ്യാറല്ലെന്നു ഖാര്‍ഗെ ചൂണ്ടിക്കാട്ടി. 

സുരക്ഷാവീഴ്ചയെ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രീയവത്കരിക്കുന്നുവെന്ന ആരോപണം അംഗീകരിക്കാനാവില്ലെന്നും ഖാര്‍ഗെ.

Latest News