ഓടുന്ന ബസില്‍ ജീവനക്കാര്‍ യുവതിയെ ബലാത്സംഗം ചെയ്തു; ഒരാള്‍ പിടിയില്‍, രണ്ടാമനെ തെരയുന്നു

ലഖ്‌നൗ-ഉത്തര്‍പ്രദേശില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ ദളിത് യുവതിയെ ബലാത്സംഗം ചെയ്തു. കാണ്‍പൂരില്‍നിന്ന് ജയ്പുരിലേക്ക് യാത്ര ചെയ്യുകയായിരുന്ന 20 കാരിയാണ് പീഡനത്തിന് ഇരയായത്.  ബസിന്റെ അടച്ചിട്ട ക്യാബിനില്‍ വെച്ചാണ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്.
ബസ് ജീവനക്കാരായ ആരിഫ്, ലളിത് എന്നിവര്‍ ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്.  ആരിഫിനെ യാത്രക്കാര്‍ ചേര്‍ന്ന് പിടികൂടിയെങ്കിലും ലളിത് ഓടി രക്ഷപ്പെട്ടു. ബസില്‍ യാത്രക്കാര്‍ പിടികൂടിയ ആരിഫിനെ സംഭവ സ്ഥലത്ത് എത്തിയ പോലീസിന് കൈമാറി. കോടതിയില്‍ ഹാജരാക്കിയ  ആരിഫിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു.  ലളിതിനായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

 

Latest News