Sorry, you need to enable JavaScript to visit this website.

കരുവന്നൂർ കേസിൽ രണ്ടു പ്രതികളെ ഇ.ഡി മാപ്പുസാക്ഷികളാക്കി

കൊച്ചി- കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ രണ്ടു പ്രതികളെ മാപ്പുസാക്ഷികളാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിലെ 33, 34 പ്രതികളായ ബാങ്ക് മുൻ സെക്രട്ടറി സുനിൽകുമാർ, മുൻ മാനേജർ ബിജു കരീം എന്നിവരെയാണ് മാപ്പുസാക്ഷികളാക്കുന്നത്. സ്വമേധയാ മാപ്പുസാക്ഷികളാകുന്നുവെന്ന് വ്യക്തമാക്കി രണ്ടു പ്രതികളും എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള പ്രത്യേക  കോടതിയിൽ നേരിട്ട് ഹാജരായി സത്യവാങ്മൂലം സമർപ്പിച്ചു. മാപ്പുസാക്ഷിയാക്കുന്നതിന് മുന്നോടിയായി ഇ ഡി നേരത്തെ ഇവരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു. ബാങ്ക് ക്രമക്കേടിലെ സി.പി.എം നേതാക്കളുടെ പങ്ക് സംബന്ധിച്ച  നിർണായക വിവരങ്ങൾ നൽകാൻ തയ്യാറായവരെയാണ് ഇ.ഡി മാപ്പുസാക്ഷികളാക്കുന്നത്. കേസ് ഈ മാസം 21 ന് വീണ്ടും പരിഗണിക്കും.
കരുവന്നൂർ ബാങ്കിൽ സി.പി.എമ്മിന് 72 ലക്ഷം രൂപയുടെ നിക്ഷേപം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സി.പി. എമ്മിന്റെ കൂടുതൽ പ്രാദേശിക നേതാക്കളെ അടുത്ത ആഴ്ച ചോദ്യം ചെയ്യൂടുതൽ പ്രാദേശിക സി.പി.എം നേതാക്കളെ ഈയാഴ്ച ചോദ്യംചെയ്യുമെന്നും ഇ.ഡി അറിയിച്ചു. സി.പി.എം ഏരിയ കമ്മിറ്റി അംഗം എം.ബി. രാജു, ബാങ്ക് മുൻ വൈസ് പ്രസിഡന്റ് പീതാംബരൻ എന്നിർക്ക് ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസയച്ചിട്ടുണ്ട്.  19ന് വീണ്ടും ഹാജരാകാൻ പാർട്ടി ജില്ല സെക്രട്ടറി എം.എം. വർഗീസിനും നോട്ടീസ് നൽകി. പാർട്ടി ലോക്കൽ, ബ്രാഞ്ച് കമ്മിറ്റികളുടെ പേരിലുള്ള എക്കൗണ്ടുകൾ ഈ കമ്മിറ്റികൾ നടത്തിയ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ടതാണെന്നാണ് എം.എം വർഗീസ് നേരത്തെ ചോദ്യം ചെയ്യലിൽ സ്വീകരിച്ച നിലപാട്. കെട്ടിട നിർമാണ ഫണ്ടിലേക്കടക്കം പിരിച്ച തുക കരുവന്നൂർ ബാങ്കിലെ എക്കൗണ്ടിൽ നിക്ഷിപിച്ചിരുന്നുവെന്ന് സി.പി.എം നേതാക്കൾ പറയുന്നു. 

Latest News