Sorry, you need to enable JavaScript to visit this website.

നജ്‌റാനിൽ കൊലക്കേസ് പ്രതിക്ക് മാപ്പ് നൽകി

നജ്‌റാൻ - സൗദി പൗരൻ മഹ്ദി ബിൻ ഹത്‌റാൻ ആലുസുലൈഇനെ കൊലപ്പെടുത്തിയ പ്രതിക്ക് മഹ്ദിയുടെ പുത്രൻ റാകാൻ മാപ്പ് നൽകി. കൊലക്കേസ് പ്രതിയുടെ ബന്ധുക്കളും പൗരപ്രമുഖരും നാട്ടുകാരും അടക്കം നിരവധി പേർ ഒത്തുചേർന്ന് പ്രതിക്ക് മാപ്പ് നൽകാൻ റാകാനോട് കേണപേക്ഷിക്കുകയായിരുന്നു. തുടർന്നാണ് പ്രതിക്ക് മാപ്പ് നൽകുന്നതായി റാകാൻ ബിൻ മഹ്ദി ആലുസുലൈഅ് പ്രഖ്യാപിച്ചത്. ഇതോടെ എല്ലാവരും ഓടിയെത്തി റാകാനെ ആശ്ലേഷിച്ച് സന്തോഷം പ്രകടിപ്പിക്കുകയും തക്ബീർ ധ്വനികൾ മുഴക്കുകയും ചെയ്തു.
 

Latest News