Sorry, you need to enable JavaScript to visit this website.

ബുറൈദയിൽ വാഹനാപകടത്തിൽ എട്ടു പേർക്ക് പരിക്ക്

അൽഖസീം പ്രവിശ്യയിൽ പെട്ട അബാനാത്തിനു സമീപം അൽജർദാവിയ ഗ്രാമത്തിൽ അപകടത്തിൽ തകർന്ന കാറുകളിൽ ഒന്ന്.

ബുറൈദ - അൽഖസീം പ്രവിശ്യയിൽ പെട്ട അബാനാത്തിനു സമീപം അൽജർദാവിയ ഗ്രാമത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് എട്ടു പേർക്ക് പരിക്കേറ്റു. റെഡ് ക്രസന്റിനു കീഴിലെ നാലു ആംബുലൻസുകളിലും ഒരു എയർ ആംബുലൻസിലും പരിക്കേറ്റവരെ ആശുപത്രികളിലേക്ക് നീക്കി. അപകടത്തെ കുറിച്ച് വിവരം ലഭിച്ച് പതിനെട്ടു മിനിറ്റിനകം റെഡ് ക്രസന്റ് സംഘങ്ങൾ അപകട സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ഗുരുതരമായി പരിക്കേറ്റയാളെ എയർ ആംബുലൻസിൽ ബുറൈദ സെൻട്രൽ ആശുപത്രിയിലേക്ക് നീക്കി. ശേഷിക്കുന്നവരെ ആംബുലൻസുകളിൽ സമീപത്തെ ആശുപത്രികളിലേക്ക് നീക്കി. 

Latest News