കരിപ്പൂരിൽ 1.3 കോടി രൂപയുടെ സ്വർണം പിടികൂടി; കോഴിക്കോട്, കണ്ണൂർ സ്വദേശികൾ അറസ്റ്റിൽ

കരിപ്പൂർ (കോഴിക്കോട്) - കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് കേസുകളിലായി കസ്റ്റംസ് അധികൃതർ 1.3 കോടിയുടെ സ്വർണം പിടികൂടി. അബൂദബിയിൽ നിന്ന് എയർ അറേബ്യ വിമാനത്തിലെത്തിയ കോഴിക്കോട് കുറ്റ്യാടി പാലേരി സ്വദേശി റംഷാദി(32)ൽ നിന്ന് 77 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും റാസൽ കൈമയിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി സഅദി(40)ൽനിന്ന് 53 ലക്ഷം രൂപയുടെയും സ്വർണമാണ് പിടികൂടിയത്. 
 റംഷാദ് അടിവസ്ത്രത്തിനുള്ളിലും സോക്‌സിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. സഅദിന്റെ ശരീരത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം പിടിച്ചെടുത്തതെന്ന് കസ്റ്റംസ് അറിയിച്ചു.
 

Latest News