Sorry, you need to enable JavaScript to visit this website.

കുടുംബശ്രീ പദ്ധതികളിൽ ലക്ഷങ്ങളുടെ വെട്ടിപ്പ്; രണ്ടുപേർ അറസ്റ്റിൽ

പത്തനംതിട്ട - കുടുംബശ്രീ പദ്ധതികളുടെ ഫണ്ട് തട്ടിപ്പിൽ സി.ഡി.എസ് ചെയർപേഴ്‌സൺ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. സി.പി.എം ഭരിക്കുന്ന പത്തനംതിട്ട നെടുമ്പ്രം പഞ്ചായത്തിലാണ് സംഭവം. സി.ഡി.എസ് ചെയർപേഴ്‌സൺ പി.കെ സുജ, അക്കൗണ്ടന്റ് എ ഷീനമോൾ എന്നിവരാണ് അറസ്റ്റിലായത്.
 മുഖ്യമന്ത്രിയുടെ വായ്പാ സഹായം, കിറ്റ് വിതരണം തുടങ്ങി വിവിധ പദ്ധതികളിൽ 69 ലക്ഷം രൂപയുടെ തട്ടിപ്പു നടന്നുവെന്നാണ് പറയുന്നത്. കൂടുതൽ തട്ടിപ്പ് നടന്നെന്ന സംശയത്തിൽ ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം പരിശോധന തുടരുകയാണ്. മുഖ്യമന്ത്രിയുടെ വായ്പാ സഹായം, കിറ്റ് വിതരണം, ജനകീയ ഹോട്ടൽ തുടങ്ങി കുടുംബശ്രീയുടെ എല്ലാ പദ്ധതികളിലും പ്രതികൾ തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക കണ്ടെത്തൽ.
 2018 മുതൽ 2023 വരെയുള്ള രേഖകളാണ് കുടുംബശ്രീ ഓഡിറ്റ് വിഭാഗം പരിശോധിച്ചത്. ഇതിൽ 69 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയെന്നാണ് പറയുന്നത്. ആയിരം രൂപയ്ക്കു മുകളിൽ ഉള്ള ഇടപാടുകൾക്ക് ചെക്ക് നിർബന്ധമാണെന്നിരിക്കെ ഇതൊന്നും പാലിക്കാതെയാണ് പണം ചെലവിട്ടതെന്നും കണ്ടെത്തി. സംഭവത്തിൽ കൂടുതൽ പ്രതികളോ മറ്റു ഇടപെടലുകൾ വല്ലതും ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് ഓഡിറ്റ് വിഭാഗവും പോലീസ് പറഞ്ഞു.

Latest News