Warning: "continue" targeting switch is equivalent to "break". Did you mean to use "continue 2"? in /var/www/html/sites/all/modules/search_api/search_api.module on line 1459
ഇസ്രായിലിന് വേണ്ടി ചാരവൃത്തി; ഇറാനിൽ രണ്ടു പേർക്ക് വധശിക്ഷ നടപ്പാക്കി | Malayalam News

ഇസ്രായിലിന് വേണ്ടി ചാരവൃത്തി; ഇറാനിൽ രണ്ടു പേർക്ക് വധശിക്ഷ നടപ്പാക്കി

ടെഹ്‌റാൻ- ഇസ്രായിലിന്റെ ചാര ഏജൻസിയായ മൊസാദിന് വേണ്ടി ചാരപ്രവർത്തനം നടത്തിയതിന് രണ്ടു പേരെ വധിച്ചതായി ഇറാൻ അറിയിച്ചു. തെക്കുകിഴക്കൻ സിസ്താനിലും ബലുചിസ്താൻ പ്രവിശ്യയിലും ഓരോ ആളുകളെ വീതം വധിച്ചതായി ഇറാൻ വ്യക്തമാക്കി. ഇറാനിൽനിന്ന് രഹസ്യവിവരങ്ങൾ ശേഖരിച്ച് ഇസ്രായിലിന് ഇവർ കൈമാറിയതായും അധികൃതർ അറിയിച്ചു. ഇന്ന് രാവിലെയാണ് ഇരുവരെയും വധിച്ചത്. രാജ്യത്തിന്റെ ക്രമം തകർക്കുക, ഇസ്ലാമിക് റിപ്പബ്ലിക്കിനെ എതിർക്കുന്ന ഗ്രൂപ്പുകൾക്കും സംഘടനകൾക്കും അനുകൂലമായ പ്രചരണം നടത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഇരുവരും പ്രവർത്തിച്ചത് ഇരുവരെയും വിചാരണ ചെയ്തിരുന്നതായും ഇറാൻ അറിയിച്ചു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 

Latest News