Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മദ്യലഹരിയില്‍ മകന്‍ അമ്മയെ വെട്ടിക്കൊന്നു, വെട്ടിയ കാര്യം പോലീസ് സ്‌റ്റേഷനില്‍ വിളിച്ചു പറഞ്ഞു

തൃശൂര്‍ -തൃശൂര്‍ കൈപ്പറമ്പില്‍ മദ്യലഹരിയില്‍ മകന്‍ അമ്മയെ വെട്ടിക്കൊന്നു. എടക്കളത്തൂര്‍ സ്വദേശിനി ചന്ദ്രമതിയാണ് (68) കൊല്ലപ്പെട്ടത്. മകന്‍ സന്തോഷിനെ പേരാമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് വഴക്കുണ്ടാക്കി സന്തോഷ് അമ്മയെ തലയ്ക്ക് വെട്ടുകയായിരുന്നു. സന്തോഷ് തന്നെയാണ് താന്‍ അമ്മയെ വെട്ടിയ കാര്യം പോലീസ് സ്റ്റേഷനില്‍ വിളിച്ച് പറഞ്ഞത്. തലയ്ക്ക് വെട്ടേറ്റ ചന്ദ്രമതിയെ പോലീസെത്തി ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. 
എടക്കത്തൂരിലെ വാടകവീട്ടില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ചന്ദ്രമതിയും മകന്‍ സന്തോഷുമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്.  സന്തോഷ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനാണ്. ഇന്നലെ മദ്യവുമായി വീട്ടിലെത്തിയ സന്തോഷ് മദ്യപിച്ച ശേഷം അമ്മയുമായി വഴക്കിട്ടു. വഴക്കിനൊടുവില്‍ വെട്ടുകത്തി എടുത്ത് തലയ്ക്കുവെട്ടുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷം പോലീസ് സ്റ്റേഷനില്‍ വിളിച്ച് അമ്മയെ വെട്ടിയ കാര്യം അറിയിക്കുകയായിരുന്നു. പോലീസ് എത്തി ചന്ദ്രമതിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരണമടഞ്ഞു.

 

Latest News