Sorry, you need to enable JavaScript to visit this website.

തനിക്ക് ഒന്നും സംഭവിക്കരുതെന്ന് കരുതി ജോലി ചെയ്യുന്നവരാണ് തന്റെ അംഗരക്ഷകര്‍, ഗണ്‍മാനെ ന്യായീകരിച്ച് മുഖ്യമന്ത്രി

പത്തനംതിട്ട - ആലപ്പുഴയില്‍ കരിങ്കൊടി കാണിച്ചവരെ മര്‍ദിച്ച ഗണ്‍മാന്റെ   നടപടിയെ  ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ വാഹനത്തിന്  നേരെ ചിലര്‍ ചാടി വീഴുന്ന സംഭവം ഉണ്ടായപ്പോള്‍ യൂണിഫോമിലുള്ള പോലീസുകാര്‍ പ്രതിഷേധക്കാരെ മാറ്റുന്നതാണ് താന്‍ കണ്ടത്. തനിക്ക് ഒന്നും സംഭവിക്കരുത് എന്ന് കരുതി ജോലി ചെയ്യുന്നവരാണ് തന്റെ അംഗരക്ഷകര്‍. നാടിനു വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ചാടി വീഴുന്ന സമരം നടത്താമോ? നാടിനു വേണ്ടി ചെയ്യുന്നത് മാധ്യമങ്ങള്‍ കാണുന്നില്ല. മാധ്യമങ്ങള്‍ നാടിന് വേണ്ടി നല്ലത് ചെയ്യും എന്ന് പറയും, ചെയ്യില്ല .ഇത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.കേന്ദ്രസർക്കാരിന്റെ തെറ്റായ നടപടിക്കെതിരെ സംസ്ഥാനം സുപ്രീംകോടതിയെ സമീപിച്ചപ്പോൾ ഒന്നിച്ചു നിൽക്കാൻ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചു. എന്നാൽ പ്രതിപക്ഷ നേതാവ് ഒരു സഹകരണത്തിനും ഇല്ലെന്നാണ് പറഞ്ഞത്. പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞതിന്റെ നേരിയ അംശമെങ്കിലും ഉൾക്കൊള്ളാൻ ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ പ്രതിപക്ഷ നേതാവിന് കഴിഞ്ഞില്ല. മാധ്യമങ്ങൾ ഇതിന് വേണ്ട പിന്തുണ നൽകുന്നില്ല
ആരോഗ്യകരമായ ബന്ധമേ ഉണ്ടാകാവൂ എന്ന് ആഗ്രഹിച്ചാലും അനാരോഗ്യകരമായ ബന്ധമേ ഉണ്ടാക്കൂ എന്ന് ചിന്തിക്കുന്ന ആളുകളുണ്ട്.
മാധ്യമങ്ങൾ നാടിനു വേണ്ടി നിൽക്കുന്നു എന്നാണ് പറയുന്നതെങ്കിലും അങ്ങനെ നിൽക്കുന്നില്ലെന്നും മുഖ്യമന്ത്രി  പറഞ്ഞു.

Latest News