Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊച്ചിയില്‍ ഒരാഴ്ചയായി നിര്‍ത്തിയിട്ട  കാറിനും പാലിയേക്കരയില്‍ ടോള്‍ നല്‍കണം  

തൃശൂര്‍- ഒരാഴ്ചയായി കൊച്ചി കടവന്ത്രയില്‍ നിര്‍ത്തിയട്ട കാറിനു തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലൂടെ കടന്നു പോയതായി കാണിച്ചു കാറിന്റെ ഫാസ്ടാഗില്‍ നിന്നു ടോള്‍ പിടിച്ചു. കടവന്ത്ര പോണോത്ത് സൗത്ത് റോഡ് റോഷന്‍ എല്‍ക്ലേവില്‍ പ്രജീഷിന്റെ കാര്‍ ടോള്‍ പ്ലാസയിലൂടെ കടന്നു പോയതായി കാണിച്ച് ബുധനാഴ്ച രാവിലെ 11.34നു ഫാസ്ടാഗില്‍ നിന്നു തുക പിടിച്ചത്. ഫ്‌ളാറ്റിനു മുന്നില്‍ അഴുക്കുചാല്‍ നിര്‍മാണം നടക്കുന്നതിനാല്‍ ഒരാഴ്ചയായി വാഹനം പുറത്തിറക്കാന്‍ പ്രജീഷിനു സാധിച്ചിരുന്നില്ല. കടവന്ത്ര പോലീസില്‍ പരാതി നല്‍കി. ടോള്‍ ബൂത്തിലെ നമ്പറില്‍ വിളിച്ചപ്പോള്‍ പ്രതികരണം ഉണ്ടായില്ലെന്നും പരാതിയില്‍ പറയുന്നു.ടോള്‍ ബൂത്തുകളില്‍ ചില വാഹനങ്ങളുടെ ഫാസ്ടാഗ് സാങ്കേതിക പ്രശ്‌നം മൂലം ഓട്ടോമാറ്റിക് റീഡ് ചെയ്യാതെ വരുമ്പോള്‍ ജീവനക്കാര്‍ നേരിട്ടു നമ്പര്‍ ടൈപ്പ് ചെയ്യാറുണ്ട്. ഇതില്‍ വരുന്ന പിഴവാണെന്നു ടോള്‍ കമ്പനി പറയുന്നു. വാഹന നമ്പര്‍ മാത്രം രേഖപ്പെടുത്തുമ്പോള്‍ അക്കൗണ്ടില്‍ നിന്നു പണം പോകുന്നത് അക്കൗണ്ടുകളുടെ സുരക്ഷിതത്വം സംബന്ധിച്ചു ആശങ്കയുണ്ടാക്കുന്നതാണ്. 

Latest News