Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വയോധികയുടെ മൃതദേഹം പ്ലാസിറ്റിക്കില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയില്‍

ന്യൂദല്‍ഹി- ദല്‍ഹിയില്‍ കാണാതായ വയോധികയുടെ മൃതദേഹം അവര്‍ വാടക പിരിക്കാന്‍ പോയ വീടിനുള്ളിലെ കിടപ്പുമുറിയില്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. ദുര്‍ഗന്ധം വമിക്കുന്നതായി ഇവിടത്തെ താമസക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തി മതൃദേഹം കണ്ടെത്തിയത്.
ഡിസംബര്‍ 10 നാണ് ദല്‍ഹിയിലെ നന്ദ് നഗരിയില്‍ നിന്ന് 60 വയസ്സായ ആശാ ദേവിയെ കാണാതായത്.  ഡിസംബര്‍ 13 ന് മകന്‍ മഹാവീര്‍ സിംഗ് (33) പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. വാടകക്കാരില്‍ നിന്ന് വാടക വാങ്ങാന്‍ നന്ദ് നഗരിയില്‍  പോയിരുന്നുവെന്നും പിന്നീട് കാണാതാവുകയായിരുന്നുവെന്നുമാണ് മകന്‍ നല്‍കിയ പരാതി.   വെള്ളിയാഴ്ച വൈകിട്ടാണ്  വീടിന്റെ താഴത്തെ നിലയില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി പോലീസില്‍ വിവരം ലഭിച്ചത്. തുടര്‍ന്നാണ് താഴത്തെ നിലയിലുള്ള കിടപ്പുമുറിയില്‍ നിന്ന് ആശാ ദേവിയുടെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ വരിഞ്ഞ് കെട്ടിയതിന് ശേഷം ബെഡ് ബോക്‌സിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.  ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന് കേസെടുത്ത പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.

 

Latest News