ആംബുലന്‍സ് വിലക്കി; ഗാസയില്‍ മിസൈല്‍ ആക്രമണത്തില്‍ പരിക്കേറ്റ അല്‍ ജസീറ ക്യാമറാമാന്‍ മരിച്ചു

ഗാസ- ഗാസയിലെ ഖാന്‍ യൂനുസില്‍ ഇസ്രായില്‍ മിസൈല്‍ ആക്രമണത്തില്‍ പരിക്കേറ്റ് ഗുരതര നിലയിലായിരുന്ന അല്‍ജസീറ ക്യാമറാമാന്‍ മരിച്ചു. അല്‍ ജസീറ ഗാസ സിറ്റി ബ്യൂറോ ക്യാമറാമാന്‍ സാമിര്‍ അബൂ ദഖയാണ് കൊല്ലപ്പെട്ടത്.
ഇസ്രായില്‍ സൈന്യം ആംബുലന്‍സ് വിലക്കിയത് കാരണം സാമിറിനെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. മണിക്കൂറുകളാണ് ആംബുലന്‍സിന് വേണ്ടി കാത്തു കിടന്നത്.
സാമിറിന്റെ മരണത്തോടെ ഇസ്രായില്‍ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 90 ആയി.
കൊലയുടെ ഉത്തരവാദിത്തം ഇസ്രായേലിനാണെന്ന് അല്‍ജസീറ പ്രതികരിച്ചു.  ആക്രമണത്തില്‍ അല്‍ജസീറ ഗാസ സിറ്റി ബ്യൂറോ ചീഫ് വാഈല്‍ അല്‍ ദഹ്ദൂഹിനും പരിക്കേറ്റിരുന്നു.

 

Latest News