തെറ്റിദ്ധരിച്ച് ഗാസയില്‍ മൂന്ന് ബന്ദികളെ കൊന്നുപോയെന്ന് ഇസ്രായില്‍

ജറൂസലം- ഗാസയില്‍  മൂന്ന് ബന്ദികളെ അബദ്ധത്തില്‍ വെടിവെച്ചു കൊന്നതായി വെളിപ്പെടുത്തി ഇസ്രായില്‍ സൈന്യം. വെള്ളിയാഴ്ച രാവിലെ വടക്കന്‍ ഗാസയിലെ ഷെജായ്യയില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് ഹമാസ് പോരാളികളാണെന്ന് തെറ്റിദ്ധരിച്ച് സൈന്യം മൂന്ന് ബന്ദികളെ കൊലപ്പെടുത്തിയത്.
ഭീഷണിയാണെന്ന് തെറ്റിദ്ധരിച്ച് വെടിവെച്ച് കൊല്ലുകയായിരുന്നുവെന്ന് ഇസ്രായില്‍ പ്രതിരോധ സേനാ വക്താവ് റിയര്‍ അഡ്മിന്‍ ഡാനിയല്‍ ഹഗാരി പറഞ്ഞു.
ദാരുണമായ സംഭവത്തിന്റെ ഉത്തരവാദിത്തം തങ്ങള്‍ക്കാണെന്നും ഹഗാരി പറഞ്ഞു. ചാവേര്‍ ബോംബര്‍മാര്‍ ഉള്‍പ്പെടെ നിരവധി പേരെ സൈനികര്‍ നേരിട്ട പ്രദേശമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തും.
ക്ഫാര്‍ ആസയില്‍ നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയ യോതം ഹൈം, നിര്‍ ആമില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സമര്‍ തലാല്‍ക്ക എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബത്തിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് മൂന്നാമത്തെ ബന്ദിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

 

Latest News