തെറ്റിയ കാമുകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ രണ്ട് മക്കളുടെ അമ്മ അറസ്റ്റില്‍

ചെന്നൈ-വാടകക്കൊലയാളികളെ ഏല്‍പിച്ച് മുന്‍ കാമുകനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. തമിഴ്‌നാട്ടിലെ പൊന്നേരിയിലാണ് രണ്ട് കുട്ടികളുടെ അമ്മയായ പ്രിയ(28) അറസ്റ്റിലായത്. വാടകക്കൊലയാളികള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.

കൊറിയര്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഗോപാലകൃഷ്ണന്‍ (27) ആണ് മരിച്ചത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് കഴിഞ്ഞിരുന്ന പ്രിയ ഗോപാലകൃഷ്ണനുമായി അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രിയയ്ക്ക് രണ്ട് കുട്ടികളുണ്ട്. യുവതി കഴിഞ്ഞ മാസം ബന്ധത്തില്‍നിന്ന് പൂര്‍ണമായി അകന്നിരുന്നു.

യുവതിക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് കുറ്റപ്പെടുത്തി ഗോപാലകൃഷ്ണന്‍ പ്രിയയുമായി പതിവായി വഴക്കിടാറുണ്ടായിരുന്നു. പുതിയ ബന്ധം അവസാനിപ്പിക്കാനും ഇയാള്‍ ആവശ്യപ്പെടാന്‍ തുടങ്ങി. ശല്യം സഹിക്കവയ്യാതെ ഗോപാലകൃഷ്ണനെ കൊല്ലാന്‍ പ്രിയ തീരുമാനിച്ചു. ഇതിനായി നാല് വാടകക്കൊലയാളികളെ ഏര്‍പ്പാടാക്കിയെന്നും പോലീസ് പറഞ്ഞു.

മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം പ്രിയ ഗോപാലകൃഷ്ണനെ വിളിച്ച് നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടു. പൊന്നേരി നഗരസഭാ ഓഫീസിന് സമീപം എത്താനാണ് ആവശ്യപ്പെട്ടിരുന്നത്. രാത്രിയോടെ പ്രിയയെ കാണാന്‍ പുറപ്പെട്ട യുവാവിനെ വാടകക്കൊലയാളികള്‍ തട്ടികൊണ്ട് പോയി കൊലപ്പെടുത്തുകയുമായിരുന്നു.
രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ ഗോപാലകൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നതും യുവതി പിടിയിലായതും.

 

Latest News