റിയാദ് - വനിതകളെ ലക്ഷ്യമിട്ട് സാഇഖതി എന്ന പേരില്‍ പുറത്തിറക്കിയ പ്രഥമ ഓണ്‍ലൈന്‍ വനിതാ ടാക്‌സി ആപ്പിനെതിരെ പൊതുഗതാഗത അതോറിറ്റി മുന്നറിയിപ്പ് നല്‍കി. നിയമാനുസൃതം സൗദിയില്‍ ഓണ്‍ലൈന്‍ ടാക്‌സി സേവന മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ഈ ആപ്പിന് പൊതുഗതാഗത അതോറിറ്റി ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് അതോറിറ്റി വക്താവ് അബ്ദുല്ല അല്‍മുതൈരി പറഞ്ഞു. ലൈസന്‍സില്ലാത്ത ആപ്പുകളുമായി ഇടപാടുകള്‍ നടത്തുന്നതിനെതിരെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണെന്നും പൊതുഗതാഗത അതോറിറ്റി വക്താവ് പറഞ്ഞു.
സൗദിയില്‍ ടാക്‌സി സേവനം ആവശ്യമുള്ള വനിതകളെ ലക്ഷ്യമിട്ട് ഏതാനും സംരഭകര്‍ ചേര്‍ന്നാണ് സാഇഖതി ആപ്പ് പുറത്തിറക്കിയത്. സുരക്ഷിതമായും മിതമായ നിരക്കിലും വനിതകള്‍ക്ക് ടാക്‌സി സേവനം ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ടാണ് പുതിയ ഓണ്‍ലൈന്‍ ടാക്‌സി കമ്പനി സ്ഥാപിച്ചിരിക്കുന്നത്. ലൈസന്‍സുള്ള വനിതകള്‍ ഓടിക്കുന്ന കാറുകളാണ് വനിതാ ഉപയോക്താക്കള്‍ക്ക് ആപ്പ് ലഭ്യമാക്കുക. വനിതാ ഉപയോക്താക്കള്‍ക്കു മാത്രമല്ല, സ്വന്തം കാറുകള്‍ ടാക്‌സികളായി ഓടിച്ച് വരുമാനമുണ്ടാക്കുന്നതിന് ആഗ്രഹിക്കുന്ന വനിതാ ഡ്രൈവര്‍മാര്‍ക്കും സാഇഖതി ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് ആപ്പിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു.
ജൂലൈ എട്ടിനാണ് സാഇഖതി ആപ്പ് ഔദ്യോഗികമായി ലോഞ്ച് ചെയ്തത്. വനിതകള്‍ക്ക് ഡ്രൈവിംഗ് അനുമതി നല്‍കുന്നതിനുള്ള രാജകല്‍പന പ്രയോജനപ്പെടുത്തി വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും വനിതാ ഉപയോക്താക്കള്‍ക്ക് സുരക്ഷിതമായ ടാക്‌സി സേവനം ഒരുക്കുന്നതിനുമാണ് ആപ്പ് ആരംഭിച്ചവര്‍ ലക്ഷ്യമിടുന്നത്. വനിതകള്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറച്ചും വിഷന്‍ 2030 പദ്ധതി ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിന് 'സാഇഖതി' ആപ്പ് പരോക്ഷമായി സഹായകമാകുമെന്ന് ആപ്പ് പുറത്തിറക്കിയ സംരഭകരില്‍ പെട്ട വലീദ് അലി പറഞ്ഞു. ജി.പി.എസ് സംവിധാനം ഉപയോഗിച്ച് വനിതാ ടാക്‌സികളുടെ സഞ്ചാരപഥം നിരീക്ഷിച്ച് രക്ഷാകര്‍ത്താക്കള്‍ക്ക് തങ്ങളുടെ മക്കളുടെ യാത്രകള്‍ അറിയുന്നതിന് സാധിക്കും. സൗദിയില്‍ ടാക്‌സി ഉപയോക്താക്കളില്‍ 70 ശതമാനവും വനിതകളാണ്. വനിതാ ടാക്‌സി സേവനത്തിന്റെ വിജയസാധ്യതയാണ് ഇത് സൂചിപ്പിക്കുന്നത്. സൗദിയില്‍ ഇതിനകം 1,20,000 വനിതകള്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.