Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുജാഹിദ് ബാനറിൽ ഇസ്രായിലിന് ഓശാന പാടേണ്ടെന്ന് കെ.എൻ.എം മർകസുദ്ദഅ്‌വ

- ഖുദ്‌സിന്റെ മോചനത്തെ തള്ളിപ്പറയുന്നത് മുജാഹിദ് നിലപാടല്ല. ജനിച്ച മണ്ണിൽ ജീവിക്കാനായി പൊരുതുന്ന ഫലസ്തീൻ മക്കളെ സുന്നി - ശിആ പേരു പറഞ്ഞ് ശത്രുപക്ഷത്ത് നിറുത്തുന്നവർ ഫലസ്തീൻ - ഇസ്രായിൽ പോരാട്ടത്തിന്റെ ചരിത്രമറിയാത്തവരാണെന്നും സംഘടന വ്യക്തമാക്കി.

കോഴിക്കോട് - ഖുദ്‌സിന്റെ മോചനം ഇസ്‌ലാമിക ലോകത്തിന്റെ അടങ്ങാത്ത ആഗ്രഹമാണെന്നിരിക്കെ ഇസ്രായിൽ-സംഘ്പരിവാർ പ്രചാരണത്തെ സത്യപ്പെടുത്തി ഫലസ്തീൻ പോരാളികളെ അധിക്ഷേപിക്കുന്നവർ മുജാഹിദ് പ്രസ്ഥാനവുമായി ബന്ധമുള്ളവരല്ലെന്ന് കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി. 
 സങ്കുചിത സംഘടനാ താൽപര്യത്തിനടിപ്പെട്ട് ഇസ്രായിൽ അധിനിവേശത്തിനെതിരെ ധീരമായി പൊരുതുന്ന ഹമാസ് സ്വാതന്ത്ര്യ പോരാളികളെ ഭീകരരും ഇസ്‌ലാം വിരുദ്ധരുമായി അപഹസിക്കുന്നതും അധിക്ഷേപിക്കുന്നതും അംഗീകരിക്കാനാവില്ല. മുജാഹിദ് പ്രസ്ഥാനത്തിന്റെ ബാനറിൽ സ്റ്റേജ് കെട്ടി ഇസ്രായിലിന് ഓശാന പാടുകയും ഫലസ്തീനികളെ അധിക്ഷേപിക്കുകയും ചെയ്യുന്ന നവയാഥാസ്ഥിതികർ മുജാഹിദ് പ്രസ്ഥാനത്തെയാണ് പരിഹാസ്യമാക്കുന്നത്. ഇത് അവസാനിപ്പിക്കണം.
 ജനിച്ച മണ്ണിൽ ജീവിക്കാനായി പൊരുതി മരിക്കുന്ന ഫലസ്തീൻ മക്കളെ സുന്നി-ശിആ പേരു പറഞ്ഞ് ശത്രുപക്ഷത്ത് നിറുത്തുന്നവർ ഫലസ്തീൻ ഇസ്രായിൽ പോരാട്ടത്തിന്റെ ചരിത്രമറിയാത്തവരാണ്. രാഷ്ട്രങ്ങൾ തമ്മമ്മിലുള്ള നയതന്ത്രബന്ധങ്ങളെ ആദർശ കാഴ്ചപ്പാടിലൂടെ വിശകലനം ചെയ്ത് ഇസ്രായിലിനെ ശരിവെക്കുകയും ഫലസ്തീനികളെ തള്ളിപ്പറയുകയും ചെയ്യുന്നവർ ഇസ്‌ലാമിക ലോകത്തിന്റെ വികാരത്തെയാണ് പുച്ഛിക്കുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി.
 കെ.എൻ.എം മർകസുദ്ദഅ്‌വ വൈസ് പ്രസിഡന്റ് കെ.പി അബ്ദുറഹിമാൻ സുല്ലമി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.പി ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു. സി മമ്മു കോട്ടക്കൽ, പ്രഫ.കെ.പി സകരിയ്യ, അബ്ദുല്ലത്തീഫ് കരുമ്പുലാക്കൽ, ഡോ. ഐ.പി അബ്ദുസ്സലാം, ഡോ. ജാബിർ അമാനി, എം.ടി മനാഫ് മാസ്റ്റർ, സി അബ്ദുല്ലത്തീഫ് മാസ്റ്റർ, പി.പി ഖാലിദ്, പി അബ്ദുസ്സലാം മദനി, കെ പി അബ്ദുറഹിമാൻ ഖുബ, ബി.പി.എ ഗഫൂർ, ഡോ. അനസ് കടലുണ്ടി, കെ സഹൽ മുട്ടിൽ, ഡോ. അൻവർ സാദത്ത് ചർച്ചയിൽ പങ്കെടുത്തു.

Latest News