വടകര - ഏറാമല കുന്നുമ്മക്കരയി നെല്ലാച്ചേരിയിലെ തണ്ടാർ കണ്ടിയിൽ ഹബീബിന്റെ ഭാര്യ ഷബ്ന (30)യുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ സഹോദരി കൂടി അറസ്റ്റിലായി. ഓർക്കാട്ടേരി കല്ലേരി വീട്ടിൽ ഹഫ്സ (44) യാ ണ് അറസ്‌റ്റിലായത്. ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് എ.എം.ഷീജ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്‌തു. ഷബ്നയുടെ
ഭർത്താവ് ഹബീബിൻ്റെ മാതാവ് നബീസയെ, ഇക്കഴിഞ്ഞ ദിവസവും അമ്മാവൻ ഹനീഫയെ നേരത്തെയും അറസ്‌റ്റ് ചെയ്തിരുന്നു. ഇരുവരും ഇപ്പോൾ റിമാന്റിലാണ്.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഹഫ്സ ഇന്നലെ അന്വേഷണത്തിന് മേൽ നോട്ടം വഹിക്കുന്ന
ഡിവൈഎസ്‌പി ഹരിപ്രസാദ് മുൻപാകെ ഹാജരാകുകയായിരുന്നു. എടച്ചേരി പോലീസ് അറസ്‌റ്റ് രേഖപ്പെടുത്തി. വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. കേസിൽ ഭർത്താവിന്റെ പിതാവ് മഹമൂദ് ഹാജിയ്ക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്