VIDEO യു.പിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി എം.എല്‍.എക്ക് 25 വര്‍ഷം തടവ്

സോന്‍ഭദ്ര-ഒമ്പത് വര്‍ഷം മുമ്പ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ബിജെപി എംഎല്‍എ രാംദുലാര്‍ ഗോണ്ടിന് 25 വര്‍ഷം തടവ് വിധിച്ചു. പ്രതി കുറ്റക്കാരനാണെന്ന് ഡിസംബര്‍ 12 ന്  പ്രാദേശിക കോടതി വിധിച്ചിരുന്നു.  യുപിയിലെ സോന്‍ഭദ്രയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലാണ് ശിക്ഷ.  
2014 ല്‍ നടന്ന ബലാത്സംഗക്കേസില്‍ എംപി/എംഎല്‍എ കോടതി ഒന്നാം അഡീഷണല്‍ ജില്ലാ ജഡ്ജി ഇഹ്‌സാനുല്ലാ ഖാനാണ്  എംഎല്‍എ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചതെന്ന് പോക്‌സോ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സത്യപ്രകാശ് ത്രിപാഠി പറഞ്ഞു.
ദുദ്ദി നിയമസഭാ മണ്ഡലത്തിലെ എംഎല്‍എയാണ് ഗോണ്ട്.
2014 നവംബര്‍ നാലിന് സംഭവം നടക്കുമ്പോള്‍ എം.എല്‍.എയുടെ ഭാര്യ ഗ്രാമപ്രധാനിയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരന്റെ പരാതിയില്‍ മയോര്‍പൂര്‍ പോലീസാണ് എംഎല്‍എക്കെതിരെ കേസെടുത്തത്. അന്ന് ഗോണ്ട് എംഎല്‍എ ആയിരുന്നില്ല. പോക്‌സോ കോടതിയില്‍ കേസിന്റെ വിചാരണ നടക്കുമ്പോഴാണ്  എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് ഫയലുകള്‍ എം.പിഎം.എല്‍.എ കോടതിയിലേക്ക് മാറ്റി.

 

Latest News