വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ച രണ്ടുപേര്‍ കൂടി പിടിയില്‍; 482 പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുത്തു

മുംബൈ- വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരെ കബളിപ്പിച്ച കേസില്‍ രണ്ടു പേര്‍ കൂടി പിടിയിലായി. പശ്ചിമ ബംഗാള്‍ സ്വദേശികളായ പബന്‍ ഹല്‍ദാര്‍, മുഹമ്മദ് മന്‍സൂരി എന്നവരാണ് പിടിയിലായത്. 

ബോംബെ ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്‍സി എന്ന പേരില്‍ ദക്ഷിണ മുംബൈയിലാണ് ഇവര്‍ സ്ഥാപനം നടത്തിയിരുന്നത്. സിറ്റി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് രണ്ടു പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരില്‍ നിന്ന് 482 പാസ്പോര്‍ട്ടുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.

ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ച ബോംബെ ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്‍സി അഞ്ചംഗ സംഘത്തെ കഴിഞ്ഞയാഴ്ചയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ ഏഴു പ്രതികള്‍ അറസ്റ്റിലായി.

Latest News