അമ്മായിയമ്മയെ കണ്ടാല്‍ മരുമോള്‍ പിശാചാകും, പിന്നെ ചെയ്യുന്നത് കേട്ടാല്‍ ആരും ഞെട്ടിപ്പോകും, സ്വന്തം ഭര്‍ത്താവിനെയും പീഡിപ്പിക്കും

കൊല്ലം - കേരളത്തിന്റെ മനസാക്ഷിക്ക് മുന്നില്‍ വലിയ ചോദ്യ ചിഹ്നമായി നില്‍ക്കുകയാണ് 80 വയസുകാരി തവേലക്കരയിലെ ഏലിയാമ്മ വര്‍ഗീസ്. കഴിഞ്ഞ ആറ് വര്‍ഷമായി മരുമകളില്‍ നിന്ന് അതി ക്രൂരമായ പീഡനമാണ് ഇവര്‍ക്ക് ഏല്‍ക്കേണ്ടി വന്നത്. കഴിഞ്ഞ ദിവസം ഏലിയാമ്മയെ മരുമകളായ മഞ്ജുമോള്‍ തോമസ് മര്‍ദ്ദിക്കുന്നതിന്റെയും തള്ളി താഴെയിടുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് ആരുടെയും മനസ്സ് പൊള്ളിക്കുന്ന ക്രൂരതയുടെ കഥകള്‍ ഓരോന്നായി പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അടിവയറ്റില്‍ തൊഴിക്കുക, കരണത്തടിക്കുക, ഷൂസിട്ട കാലുകൊണ്ട് കൈ ചവിട്ടിയരയ്ക്കുക, ഇരുമ്പ് വടികൊണ്ട്  മാരകമായി മര്‍ദ്ദിക്കുക, നെഞ്ചിലും വയറ്റിലും ആഞ്ഞ് തൊഴിക്കുക , അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ക്രൂരതയാണ് മഞ്ജുമോള്‍ തോമസ് അമ്മായിയമ്മയോടെ കാണിക്കുക.  അമ്മായിയമ്മയ്ക്ക് വൃത്തിയില്ല എന്ന കാരണം പറഞ്ഞാണ് പീഡനം മുഴുവന്‍ നടത്തുന്നത്. എന്നാല്‍ ഒരു വൃത്തിയില്ലായ്മയും വൃദ്ധയായ ഈ സ്ത്രീ കാണിക്കാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഏലിയാമ്മക്കെതിരെയുള്ള പീഡനങ്ങള്‍ കണ്ട് സഹികെട്ട് നാട്ടുകാര്‍ പലതവണ ഇടപെട്ടിരുന്നുവെങ്കിലും തന്നെ പീഡിപ്പിക്കുന്നതായി കാണിച്ച് കേസ് നല്‍കുമെന്ന് പറഞ്ഞ് മഞ്ജുമോള്‍ ഇവരെ ഭീഷണിപ്പെടുത്തുകയാണ് ചെയ്യുക. തന്നെ മാത്രമല്ല സ്വന്തം ഭര്‍ത്താവ് ജെയ്‌സണയെും മഞ്ജുമോള്‍ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്ന് ഏലിയാമ്മ പറയുന്നു. ഹയര്‍സെക്കണ്ടറി അധ്യപികയായ മഞ്ജുമോള്‍ തന്റെ ചെറിയ കുട്ടികള്‍ക്ക് മുന്നില്‍ വെച്ചാണ് എല്ലാ ക്രൂരതകളും നടത്താറുള്ളത്. അതിസമ്പന്ന കുടുംബത്തിലെ അംഗമാണ് ഇവര്‍. ജയ്‌സന്റെയും മഞ്ജുമോളുടെയും രണ്ടാ വിവാഹമാണ്.
എലിയാമ്മയെ മഞ്ജുമോള്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. ജയ്‌സന്റെ സുഹൃത്താണ് ഇത് പകര്‍ത്തിയത്. ഇന്നലെ ക്രൂര മര്‍ദ്ദനത്തിന് ഇരയായപ്പോള്‍ ജയ്‌സണും സുഹൃത്തും ചേര്‍ന്നാണ് ഏലിയാമ്മയെ ആശുപത്രിയിലെത്തിച്ചതും പോലീസില്‍ പരാതി നല്‍കിയതും. ഇന്നലെ തന്നെ മഞ്ജുമോളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് കോടതിയില്‍ ഹാജരാക്കും. വധശ്രമം അടക്കം ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയതിനാല്‍ ഇവരെ റിമാന്‍ഡ് ചെയ്ത് ജയിലിലേക്കയക്കാനാണ് സാധ്യത.

 

Latest News