തൊടുപുഴ- ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് പൂര്‍ണ സംഭരണശേഷിയോട് അടുത്തതിനെ തുടര്‍ന്ന് ഹൈ അലര്‍ട്ട് പുറപ്പെടുവിച്ചു. ഡാമിലെ ജലനിരപ്പ് 2402.2 അടി കടന്നു. അണക്കെട്ടിലെ പരമാവധി സംഭരണശേഷി 2403 അടിയാണ്.
അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ ഒഴുകിയെത്തുന്നത് 20 ലക്ഷം ലീറ്റര്‍ ജലമാണ്. നിലവില്‍ ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്ന് പുറത്തേക്ക് ഒഴുക്കുന്നത് സെക്കന്‍ഡില്‍ 15 ലക്ഷം ലീറ്റര്‍ വെള്ളമാണ്.
വെള്ളിയാഴ്ച രാവിലെ അഞ്ചു മണി മുതല്‍ കൂടുതല്‍ ജലം പുറത്തേക്കൊഴുക്കാനാണ് തീരുമാനം.
ഇടുക്കി അണക്കെട്ടില്‍ നിന്ന് വലിയതോതില്‍ ജലം പുറത്തേക്ക് ഒഴുക്കുമെന്ന വാര്‍ത്തകള്‍ വൈദ്യുതി മന്ത്രി എം.എം.മണി തള്ളി.