സ്വർണത്തിന് ഇന്ന് ഒറ്റയടിക്ക് കൂടിയത് 800 രൂപ; വില വീണ്ടും പവന് 46000 കടന്നു  

കൊച്ചി - ഒരാഴ്ച്ചത്തെ ഇടവേളക്കുശേഷം സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരാഴ്ചയായി കുറഞ്ഞുകൊണ്ടിരുന്ന സ്വർണവില ഇന്ന് ഒറ്റയടിക്ക് 800 രൂപ വർധിച്ച് പവന് 46,120 രൂപയായിരിക്കുകയാണ്. ഗ്രാമിന് 100 രൂപ വർധിച്ച് 5765 രൂപയാണ് വില.
 ഒരാഴ്ചയായി ഏകദേശം 1800 രൂപയുടെ കുറവാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. ഡിസംബർ നാലിന് സ്വർണവില 47,080 രൂപയിലേക്ക് കുതിച്ച് റെക്കോർഡിട്ടിരുന്നു. ഡിസംബർ 13-നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് (45,320 രൂപ) രേഖപ്പെടുത്തിയത്.
 

Latest News