തൃക്കരിപ്പൂര്‍ മുന്‍ എം.എല്‍.എ കെ കുഞ്ഞിരാമന്‍ അന്തരിച്ചു

കാസര്‍കോട്-തൃക്കരിപ്പൂര്‍ മുന്‍ എം.എല്‍.എയും സിപിഎം നേതാവുമായ കെ കുഞ്ഞിരാമന്‍ അന്തരിച്ചു. 80 വയസായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം. വാര്‍ധക്യ സഹജമായ അസുഖം മൂലം വിശ്രമത്തിലായിരുന്നു. രണ്ടു ദിവസംമുന്‍പാണ് അസുഖം കൂടിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിപിഎം കാസര്‍കോട് മുന്‍ ജില്ലാസെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്നു കെ.കുഞ്ഞിരാമന്‍. 2006 മുതല്‍ 2016 വരെ തൃക്കരിപ്പൂര്‍ എംഎല്‍എയായിരുന്നു. വിദ്യാര്‍ഥികാലത്ത് തന്നെ പൊതുപ്രവര്‍ത്തനത്തില്‍ താല്‍പര്യം കാട്ടിയ കുഞ്ഞിരാമനെ, എകെജിയാണ് രാഷ്ട്രീയ രം?ഗത്തേക്ക് കൈപിടിക്കുന്നത്. 1979 മുതല്‍ 84 വരെ ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. എന്‍.ടി.കെ. സരോജിനിയാണ് ഭാര്യ. മക്കള്‍: സിന്ധു, ഷീന, ഷീജ (പയ്യന്നൂര്‍ സഹകരണ ആശുപത്രി), അനില്‍ (ചീമേനി കോളജ് ഓഫ് എന്‍ജിനീയറിങ്), സുനില്‍. മരുമക്കള്‍: ഗണേശന്‍ (റിട്ട. ജില്ലാ ബാങ്ക് കാസര്‍കോട്), യു.സന്തോഷ് (കേരള ബാങ്ക്, നീലേശ്വരം), ജിജിന, ഷിജിന, പരേതനായ സുരേശന്‍. പൊതുദര്‍ശനത്തിനുശഷം ഉച്ചയ്ക്ക് 1 മണിക്ക് മട്ടലായിയിലെ വീട്ടുവളപ്പില്‍ സംസ്‌കാരം. 

Latest News