എയര്‍ ഇന്ത്യയ്ക്ക് ഉടുപ്പ് തുന്നിയത് മനീഷ് മല്‍ഹോത്ര

മുംബൈ- ക്യാബിന്‍ ക്രൂ, കോക്ക്പിറ്റ് ജീവനക്കാര്‍ക്കായി എയര്‍ ഇന്ത്യ അവതരിപ്പിച്ച പുതിയ യൂണിഫോം തയ്യാറാക്കിയത് മനീഷ് മല്‍ഹോത്ര. എയര്‍ ഇന്ത്യയുടെ ആദ്യ എയര്‍ബസ് എ350 വിമാനത്തിന്റെ സര്‍വീസ് ആരംഭിച്ച് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുതിയ യൂണിഫോമുകള്‍ ഘട്ടംഘട്ടമായി അവതരിപ്പിക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു

എയര്‍ ഇന്ത്യ ക്രൂ യൂണിഫോമുകള്‍ വ്യോമയാന ചരിത്രത്തില്‍ ലോകത്തിലെ ഏറ്റവും മികച്ചതാണെന്നും മനീഷ് മല്‍ഹോത്രയുടെ നൂതന സംഘം എയര്‍ ഇന്ത്യയ്ക്ക് ആവേശകരമായ പുതിയ അധ്യായം രചിക്കുമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും എയര്‍ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ കാംബെല്‍ വില്‍സണ്‍ പറഞ്ഞു.

പുതിയ യുണിഫോം പ്രകാരം എയര്‍ലൈനിലെ ക്യാബിന്‍ ക്രൂ അംഗങ്ങളായുള്ള വനിതകള്‍ മോഡേണ്‍ രീതിയിലുള്ള റെഡി ടു വെയര്‍ ഓംബ്രെ സാരിയും പുരുഷന്മാര്‍ ബന്ദ്ഗാലയും ധരിക്കും. പൈലറ്റുമാര്‍ കറുത്ത നിറത്തിലുള്ള സ്യൂട്ടുകളാണ് ധരിക്കുക. എയര്‍ ഇന്ത്യയുടെ പുതിയ ലോഗോയും യൂണിഫോമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Latest News