ലോകസഭയിലെ അക്രമ സംഭവത്തിന്റെ ഗൂഡാലോചനയില്‍ പങ്കെടുത്തത് ആറുപേര്‍, പാസ് കിട്ടിയത് രണ്ട് പേര്‍ക്ക് മാത്രം

ന്യൂദല്‍ഹി - ലോകസഭയിലെ സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് എം പിമാര്‍ക്കിടയിലേക്ക് ചാടി വീണ് പരിഭ്രാന്തി പരത്തി അക്രമം നടത്തിയ സംഭവത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളികളായത് ആറ് പേരാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഇവര്‍ ആറ് പേരും നാല് വര്‍ഷമായി പരിചയക്കാരാണ്. നാല് പേര്‍ ഒന്നിച്ച് സഭയില്‍ കയറാനായിരുന്നു തീരുമാനം. എന്നാല്‍, രണ്ട് പേര്‍ക്ക് മാത്രമാണ് പാസ് കിട്ടിയത്. അതുകൊണ്ടാണ് രണ്ട് പേര്‍ സഭയ്ക്ക് അകത്തും മറ്റുള്ളവര്‍ പുറത്തും പ്രതിഷേധിച്ചത് എന്നാണ് പോലീസും മറ്റ് അന്വേഷണ ഏജന്‍സികളും നല്‍കുന്ന വിവരം. സംഭവത്തില്‍ അഞ്ച് പേരെയാണ് ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ആറാമനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ആക്രമികള്‍ താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

Latest News