എസ് എഫ് ഐയെ വെല്ലുവിളിച്ച് ഗവര്‍ണ്ണര്‍, കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസില്‍ താമസിക്കും

തിരുവനന്തപുരം - സംസ്ഥാനത്തെ ഒരു കോളേജ് ക്യാമ്പസിലും ഗവര്‍ണ്ണറെ കാലുകുത്തിക്കില്ലെന്ന എസ് എഫ് ഐ നിലപാടിനെ വെല്ലുവിളിച്ച് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.  ഡിസംബര്‍ 16 ന് കോഴിക്കോട്ടെത്തുന്ന ഗവര്‍ണ്ണര്‍ 18 വരെ താമസിക്കുന്നത് സര്‍വ്വകലാശാല ഗസ്റ്റ് ഹൗസിലാണ്. നേരത്തെ കോഴിക്കോട്ടെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ താമസിക്കാനായിരുന്നു തീരുമാനമെങ്കിലും ഒരു ക്യാമ്പസിലും ഗവര്‍ണ്ണറെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന എസ് എഫ് ഐയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് അവരെ വെല്ലുവിളിക്കാനായി സര്‍വ്വകലാശാല ഗസ്റ്റ് ഹൗസില്‍ താമസിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തന്റെ കാറിന് മുന്നിലേക്ക് എസ് എഫ് ഐക്കാര്‍ ചാടിയാല്‍ താന്‍ ഇറങ്ങിവരുമെന്നും നേരത്തെ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എസ് എഫ് ഐക്കാര്‍ ഗവര്‍ണ്ണറെ തടഞ്ഞ വിഷയത്തെ തുടര്‍ന്ന് ഗവര്‍ണ്ണറും എസ് എഫ് ഐയും തമ്മിലുള്ള ആരോപണ പ്രത്യാരോപണത്തിനിടെയാണ് ഗവര്‍ണ്ണറെ കേരളത്തിലെ ഒരു ക്യാമ്പസിലും കാലുകുത്താന്‍ അനുവദിക്കില്ലെന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് പി എം ആര്‍ഷോ പ്രഖ്യാപിച്ചത്. 

 

 

Latest News