പീഡനത്തിന് അകത്തായ യുവാവിനെതിരെ മറ്റൊരു പീഡനക്കേസ് കൂടി, പോക്‌സോ ചുമത്തി

പയ്യന്നൂര്‍ - പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന യുവാവിനെതിരെ രണ്ടാമത്തെ പോക്‌സോ കേസ്. കരിവെള്ളൂര്‍ ഓണക്കുന്നിലെ യു.കെ.ഷി ബിലിനെ (26) തിരെയാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്.
നവമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസ്. ദിവസങ്ങള്‍ക്ക് മുമ്പ് ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട മറ്റൊരു പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വിദ്യാര്‍ഥിനിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്.
സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടി സ്‌കൂളിലും ബന്ധുക്കളോടും വിവരം പറയുകയും ചൈല്‍ഡ് ലൈനിലും പയ്യന്നൂര്‍ പോലീസിലും പരാതി നല്‍കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പയ്യന്നൂര്‍ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു.
നേരത്തെ, ചീമേനി പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത  മറ്റൊരു പോക്‌സോ കേസില്‍ കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അറസ്റ്റിലായിരുന്ന ഷിബില്‍ ഇപ്പോള്‍ ജയിലില്‍ റിമാന്റില്‍ കഴിയുകയാണ്.

 

Latest News