പട്ടാപ്പകല്‍ ഏഴാം ക്ലാസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമം, 17 കാരന്‍ പിടിയില്‍

ആറളം-  പട്ടാപ്പകല്‍ ഏഴാംക്ലാസുകാരിയെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടുപോയി  ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ കൗമാരക്കാരനെ ആറളം പോലീസ് അറസ്റ്റ് ചെയ്തു.
സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടക്കുകയായിരുന്ന പെണ്‍കുട്ടിയെ ബൈക്കിലെത്തിയ  പതിനേഴുകാരന്‍ കടന്നുപിടിച്ച് വായ പൊത്തി കാട്ടിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി നിലവിളിച്ചതോടെ ഇയാള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. പെണ്‍കുട്ടി നല്‍കിയ സൂചനയെത്തുടര്‍ന്ന് അന്വേഷണം നടത്തിയ ആറളം സി.ഐ രാജേഷ് ആയോടന്‍  വീര്‍പ്പാടിനടുത്ത കൗമാരക്കാരനെ പിടികൂടുകയായിരുന്നു. പോക്‌സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്.

 

Latest News