ലോകസഭാ ആക്രമണം; പിടിയിലായവർ മുസ്‌ലിം പേരുള്ളവരോ പ്രതിപക്ഷ എം.പിമാരുടെ പാസുള്ളവരോ ആകാത്തത് ഭാഗ്യം -ബിനോയ് വിശ്വം

ന്യൂഡൽഹി - ലോക്‌സഭയിലെ വൻ സുരക്ഷാ വീഴ്ചയിൽ വിമർശവുമായി സി.പി.ഐ നേതാവ് ബിനോയ് വിശ്വം എം.പി. പാർല്ലമെന്റിൽ കനത്ത സുരക്ഷാ വീഴ്ചയുണ്ടായിട്ടും ബി.ജെ.പിക്ക് മിണ്ടാട്ടമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. 
 ഇതാണോ ബി.ജെ.പിയുടെ ഡെമോക്രസിയെന്ന് ചോദിച്ച അദ്ദേഹം, പിടിയിലായവർ മുസ്‌ലിം പേരോ പ്രതിപക്ഷ എം.പിമാർ കൊടുത്ത പാസ് മുഖേന സഭയ്ക്ക് അകത്ത് കടന്നവരോ ആകാത്തത് ഭാഗ്യമെന്നും പറഞ്ഞു. അങ്ങനെയായിരുന്നെങ്കിൽ എന്താകുമായിരുന്നു ഹിന്ദുത്വ ശക്തികളുടെ പ്രചാരണമെന്നും അദ്ദേഹം മാധ്യമങ്ങളോട്‌ ചോദിച്ചു.

Latest News