പാമ്പാടിയില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി

(FILES)

കോട്ടയം -  കോട്ടയം പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ നവകേരള പരിപാടിക്കായുളള യാത്രയില്‍ മുഖ്യമന്ത്രിക്ക് നേരെ പാമ്പാടിയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം.പാമ്പാടി പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ നടന്ന നവകേരള സദസിലേക്ക് എത്തിയ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ബസും, അകമ്പടി വാഹനങ്ങളും കടന്ന് പോകവേ ദേശീയ പാതയോരത്ത്  ആയിരുന്നു പ്രതിഷേധം.

യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറി സച്ചിന്‍ മാത്യൂ, യൂത്ത് കോണ്‍ഗ്രസ് പാമ്പാടി മണ്ഡലം മുന്‍ പ്രസിഡന്റ് പ്രിന്‍സ് കാര്‍ത്തി, യൂത്ത് കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് സെക്രട്ടറി രതീഷ് തോട്ടപള്ളി എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി പ്രതിഷേധം നടന്നത്.

 

Latest News