ഗാസ- ഗാസയിൽ കടന്നുകയറി അതിക്രൂരമായ കൃത്യങ്ങൾ നടത്തുന്ന ഇസ്രായിൽ സൈന്യത്തിലെ അംഗം വെടിയേറ്റു കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗാസയിൽ ഇസ്രായിൽ അക്രമണത്തിൽ തകരാതെ നിന്ന് കുഞ്ഞുങ്ങൾക്കുള്ള കളിപ്പാട്ടങ്ങൾ വിൽക്കുന്ന കടയിൽ കയറി കളിപ്പാട്ടങ്ങൾ തല്ലിപ്പൊട്ടിച്ച് ദൃശ്യങ്ങൾ വീഡിയോയിലൂടെ പകർത്തി ഇസ്രായിൽ സൈന്യത്തിലെ മേജർ ലെവി ഷാരോൺ കൊല്ലപ്പെട്ടതായാണ് വിവരം. ഹമാസിന്റെ സൈനിക വിഭാഗമായ ഖസാം സൈനികനാണ് ലെവി ഷാരോണിനെ വെടിവെച്ചുകൊന്നത്.
അധിനിവേശ ഇസ്രായിൽ സൈന്യം ഗാസയിൽ നടത്തുന്ന അതിക്രൂര വിനോദങ്ങളിൽ പുതിയ അധ്യായം തുന്നിച്ചർത്താണ് കഴിഞ്ഞ ദിവസം ലെവി ഷാരോണിന്റെ വീഡിയോ പുറത്തു വന്നത്. ബോംബിംഗിൽ തകരാതെ പിടിച്ചു നിന്ന കളിപ്പാട്ട കടകളിലൊന്നിൽ പ്രവേശിച്ച ഇസ്രായിൽ സൈനികൻ കളിപ്പാട്ടങ്ങൾ എറിഞ്ഞുടക്കുകയും സ്റ്റാന്റുകളും മറ്റും ഉന്തിമറിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ആയിരക്കണക്കിനു ആളുകൾ വീഡിയോക്കു താഴെ രോഷം പ്രകടിപ്പിക്കുകയും സംഭവത്തെ അപലപിക്കുകയും ചെയ്തു. ഗാസയിലെ മുഴുവനാളുകളെയും കൊന്നു തള്ളണമെന്ന ഇസ്രായിൽ ഗാനവും വിദ്യാർത്ഥികളും സാധാരണക്കാരുമായ ഗാസയിലെ ബന്ദികളെ അടിവസ്ത്രത്തിൽ നിർത്തിയതുമൊക്കെ ഇതിനു മുമ്പ് ഇസ്രായിലിനെ ലോകത്തിനു മുന്നിൽ നാണം കെടുത്തിയ വീഡിയോകളാണ്.
The Israeli soldier, Major Levi Sharon, who appeared on a video destroying a store in Gaza killed by a bullet in the head at the hands of a Qassam sniper .
— Abdullah Alashhab (@byAlashhab) December 13, 2023
What a wonderful day pic.twitter.com/6q1kKFXBS3