Sorry, you need to enable JavaScript to visit this website.

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് നേട്ടം; ഇടതിനും ബി.ജെ.പിക്കും തിരിച്ചടി

തിരുവനന്തപുരം - സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി യു.ഡി.എഫ്. തെരഞ്ഞെടുപ്പ് നടന്ന 33 വാർഡുകളിൽ 17 ഇടത്ത് യു.ഡി.എഫും 10 വാർഡുകളിൽ എൽ.ഡി.എഫും നാല് വാർഡുകളിൽ ബി.ജെ.പിയും വിജയിച്ചു. ആംആദ്മി പാർട്ടിയും എസ്.ഡി.പി.ഐയും ഓരോ വാർഡുകളിലും വിജയം നേടി. 
 ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, 24 പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മികച്ച നേട്ടമുണ്ടായപ്പോൾ എൽ.ഡി.എഫിനും ബി.ജെ.പിക്കും തങ്ങളുടെ പല സിറ്റിംഗ് സീറ്റുകളും നഷ്ടമായി.

Latest News