പാര്‍ലമെന്റില്‍ സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് ചാടിയവര്‍ മഞ്ഞ പുക വമിപ്പിച്ചു, എം പിമാര്‍ പരിഭ്രാന്തരായി, ആറ് പേര്‍ കസ്റ്റഡിയില്‍

ന്യൂദല്‍ഹി - പാര്‍ലമെന്റിന്റെ സന്ദര്‍ക ഗ്യാലറിയില്‍ നിന്ന് എം പിമാര്‍ക്കിടയിലേക്ക് ചാടിയവരുടെ കയ്യിലുണ്ടായിരുന്നത് വിവിധ നിറത്തിലുള്ള പുക വമിക്കുന്ന ഉപകരണങ്ങള്‍. ഇത് ഷൂവിനുള്ളിലാണ് ഒളിപ്പിച്ചിരുന്നത്. മഞ്ഞ കളറിലുള്ള ഗ്യാസാണ് എം പിമാര്‍ക്കിടയിലേക്ക് ഇവര്‍ വമിപ്പിച്ചത്. എം പിമാര്‍ ആദ്യം പകച്ചു പോയി. എം പി മാരും പാര്‍ലമെന്റിലെ സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്നാണ് അവരെ പിടികൂടിയത്.  ഏകാധിപത്യം നടക്കില്ല എന്ന് ഇവര്‍ മുദ്രാവാക്യം മുഴക്കിയിരുന്നു. ഇതേ സമയം തന്നെ പാലര്‍മെന്റിന് പുറത്ത് ചിലര്‍ പടക്കം പൊട്ടിക്കുകയും ചെയ്തിട്ടിണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീ അടക്കം നാല് പേരെ കസ്റ്റഡിയിലെടുത്തു.

 

 

Latest News