ഗാസ- ഹമാസിന്റെ പോരാളികളാണെന്ന് തെറ്റിദ്ധരിച്ച് ഇരുപതോളം സ്വന്തം സൈനികരെ ഇസ്രായിൽ സൈന്യം വെടിവെച്ചു കൊന്നു. സൗഹൃദ വെടിവെപ്പിലാണ് ഇസ്രായിലിന് ഇത്രയും സൈനികരെ നഷ്ടമായത്. സൗഹൃദ വെടിവെപ്പ് നടന്നതായി ഇസ്രായിൽ സൈന്യം വ്യക്തമാക്കി. ഗാസയിലുണ്ടായ വാഹനാപകടത്തിൽ ഏഴു ഇസ്രായിൽ സൈനികരും കൊല്ലപ്പെട്ടു. യുദ്ധം ആരംഭിച്ച ശേഷം ഇതേവരെ 175 സൈനികരാണ് ഗാസയിൽ കൊല്ലപ്പെട്ടത് എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ യഥാര്‍ത്ഥ സംഖ്യ ഇതിലുമേറെയാണ്.
ആശയവിനിമയ പ്രശ്‌നങ്ങൾ, യുദ്ധത്തിലെ ക്ഷീണം, ആകസ്മികമായ തെറ്റായ വെടിവെപ്പുകൾ എന്നിവയാണ് ഇസ്രായിൽ സൈനികരുടെ മരണത്തിന് ഇടയാക്കിയത് എന്നാണ് ഇസ്രായിൽ സൈന്യത്തിന്റെ വിശദീകരണം. ഹമാസ് പോരാളികളാണെന്ന് തെറ്റിദ്ധരിച്ചാണ് ഇരുപതോളം സൈനികരെ ഇസ്രായിൽ സൈന്യം കൊന്നത്. സൗഹൃദ വെടിവയ്പിൽ ഇരുപത് സൈനികർ കൊല്ലപ്പെട്ടതായി ചൊവ്വാഴ്ച ഇസ്രായേൽ സൈന്യം പ്രഖ്യാപിച്ചത്. പതിനായിരത്തോളം സൈനികര്‍ക്ക് ഗാസയില്‍നിന്ന് ഇതേവരെ പരിക്കേറ്റിട്ടുണ്ട്.