എടവണ്ണപ്പാറ പരതക്കാട് ബൈക്കിടിച്ച് മൂന്നുവയസ്സുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം - മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി എടവണ്ണപ്പാറ റോഡിൽ പരതക്കാട് ബൈക്കിടിച്ച് മൂന്നു വയസ്സുകാരി മരിച്ചു. അമ്പലപുറവൻ അബദുൽ നാസറിന്റെ മകൾ ഇസാ എസ് വിൻ (മൂന്ന്) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം. ഗുരുതര പരുക്കുകളോടെ കുഞ്ഞിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
 

Latest News