Sorry, you need to enable JavaScript to visit this website.

VIDEO - ജിദ്ദയിൽ കനത്ത മഴ, റോഡുകളിൽ വെള്ളക്കെട്ട്

ജിദ്ദ റൌദ ജില്ലയില്‍ ഇന്ന് വൈകിട്ട് മഴ പെയ്തപ്പോള്‍-ചിത്രം സാജിദ് ഈരാറ്റുപേട്ട

ജിദ്ദ-കാലാവസ്ഥ പ്രവാചനം ശരിവെച്ച് ജിദ്ദയിലും മക്കയിലും കനത്ത മഴ. ജിദ്ദയുടെ ഏതാനും ഭാഗങ്ങളിൽ ഇന്ന് വൈകിട്ട് മൂന്നര മുതൽ കനത്ത മഴയാണ് പെയ്യുന്നത്. ഇന്ന് രാവിലെ മുതൽ വൈകിട്ട് ഏഴുവരെ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. കനത്ത മഴ പെയ്യുമെന്നുള്ള റെഡ് അലർട്ടും പ്രഖ്യാപിച്ചിരുന്നു. 
കനത്ത മഴയെ തുടർന്ന് ചില ഭാഗങ്ങളിൽ വെള്ളക്കെട്ടും രൂപപ്പെട്ടു.

നാളെ രാവിലെ എട്ടു വരെ ജിദ്ദ അടക്കമുള്ള മക്ക മേഖലയിൽ കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. രാവിലെ എട്ടുവരെ റെഡ് അലർട്ടും പ്രഖ്യാപിച്ചു. ജിദ്ദയിലും മക്കയിലും ഇന്ന് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു. ഓൺലൈൻ വഴിയാണ് ഇന്ന് സ്‌കൂൾ അധ്യയനം നടന്നത്. അടുത്ത ദിവസങ്ങളിലും ജിദ്ദയിലും മക്കയിലും മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.

Latest News