ഗവർണർക്ക് തിരിച്ചടി; കേരള സർവകലാശാല സെനറ്റിലേക്കുള്ള വിദ്യാർത്ഥി നാമനിർദേശത്തിന് സ്റ്റേ

കൊച്ചി - കേരള സർവകലാശാല സെനറ്റിലേക്ക് വിദ്യാർത്ഥികളെ നിർദേശിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. മാർ ഇവാനിയോസ് കോളജ് വിദ്യാർത്ഥി നന്ദകിഷോർ, അരവിന്ദ് എന്നിവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ടി.ആർ രവിയുടെ ഇടക്കാല ഉത്തരവ്.
 സെനറ്റിലേക്ക് നാല് വിദ്യാർത്ഥികളെ ഗവർണർ നാമനിർദേശംചെയ്ത നടപടിയാണ് സ്റ്റേ ചെയ്തത്. യോഗ്യതയുള്ള വിദ്യാർത്ഥികളെ അവഗണിച്ചാണ് ഗവർണർ മറ്റ് വിദ്യാർത്ഥികളെ നോമിനേറ്റ് ചെയ്തതെന്നാണ് ഹരജിക്കാരുടെ ആരോപണം.
 

Latest News