മക്ക മേഖലയിൽ നാളെയും മഴക്ക് സാധ്യത; റെഡ് അലർട്ട് പ്രഖ്യാപിച്ചു

ജിദ്ദ-ജിദ്ദ ഉൾപ്പെടെ മക്ക മേഖലയിൽ നാളെ രാവിലെ എട്ടുവരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മക്കയിൽ ഇന്ന്(ചൊവ്വ)രാവിലെ മുതൽ വൈകിട്ട് ഏഴുവരെ നേരത്തെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാത്രി പത്തു മുതൽ നാളെ രാവിലെ എട്ടുവരെയാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങൾ സുരക്ഷിതരായിരിക്കണമെന്നും വെള്ളക്കെട്ടുകൾക്ക് സമീപം പോകരുതെന്നും അധികൃതർ നിർദ്ദേശിച്ചു. മക്കയുടെയും ജിദ്ദയുടെയും വിവിധ ഭാഗങ്ങളിൽ ഇന്നലെ കനത്ത മഴ പെയ്തിരുന്നു.


 

Latest News