90 ലക്ഷം കവിഞ്ഞ് റിയാദ് സീസൺ സന്ദർശകർ

റിയാദ് സീസൺ ഏരിയകളിൽ സന്ദർശകരുടെ തിരക്ക്.

റിയാദ് - ബിഗ് ടൈം എന്ന ശീർഷകത്തിൽ ഒക്‌ടോബറിൽ തുടക്കം കുറിച്ച ഇത്തവണത്തെ റിയാദ് സീസണിൽ സന്ദർശകർ 90 ലക്ഷം കവിഞ്ഞതായി കണക്ക്. അന്താരാഷ്ട്ര വിനോദ ഓപ്ഷനുകൾ നിറഞ്ഞ ആഡംബര ഏരിയയായ ബുളിവാർഡ് സിറ്റി, ലോക സംസ്‌കാരങ്ങൾ അടുത്തറിയാൻ സഹായിക്കുന്ന ബുളിവാർഡ് വേൾഡ്, സിനിമാ ഓപ്ഷനുകളും കഫേകളും റെസ്റ്റോറന്റുകളും അന്താരാഷ്ട്ര ബ്രാൻഡുകളും നിറഞ്ഞ വയാ റിയാദ് എന്നിവയും തനതായ വിനോദ സ്വഭാവമുള്ള ഒരുകൂട്ടം ഏരിയകളും അടങ്ങിയ റിയാദ് സീസൺ പ്രദേശങ്ങളിലെ സംഗീതനിശകളും നാടകങ്ങളും വിനോദ പരിപാടികളും മറ്റും ആസ്വദിക്കാൻ സൗദി അറേബ്യക്കകത്തു നിന്നും വിദേശങ്ങളിൽ നിന്നും സന്ദർശകർ ഒഴുകിയെത്തുകയാണ്.

Latest News