കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കോഴിക്കോട്- കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയിലായി. കോഴിക്കോട് കാരപറമ്പ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജിയാണ് അറസ്റ്റിലായത്.

1500 രൂപ കൈക്കൂലി വാങ്ങവെയാണ് ഷാജിയെ വിജിലന്‍സ് പിടികൂടിയത്. കട തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ലൈസന്‍സ് നല്‍കുന്നതിനാണ് ഇയാള്‍ കൈക്കൂലി വാങ്ങിയത്. കാരപ്പറമ്പ് ഓഫീസില്‍ വിജിലന്‍സ് റെയ്ഡിലാണ് പിടിയിലായത്.

Latest News