തലശേരിയില്‍  യുവതിയെ ഭര്‍തൃ വീട്ടിലെ  കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തലശേരി- ഇവിടേക്കടുത്ത ചൊക്ലിയില്‍ യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെട്ടിപ്പാലം സ്വദേശി ഷഫ്‌ന (26) ആണ് മരിച്ചത്. പുല്ലാക്കരയിലെ ഭര്‍തൃ വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. കാരപ്പൊയില്‍ റിയാസിന്റെ ഭാര്യയാണ് ഷഫ്‌ന. നാല് വയസുള്ള മകളുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അസ്വഭാവിക മരണത്തിനു കേസെടുത്ത് ചൊക്ലി പോലീസ് അന്വേഷണം ആരംഭിച്ചു. 

Latest News