Sorry, you need to enable JavaScript to visit this website.

ഗവർണർക്കെതിരായ എസ്.എഫ്.ഐ കരിങ്കൊടി സമരം; 17 പ്രവർത്തകർ പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം - സർവകലാശാല കാവിവത്ക്കരിക്കുന്നുവെന്നാരോപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി കാണിച്ച കേസിൽ കസ്റ്റഡിയിലെടുത്ത 17 എസ്.എഫ്.ഐ പ്രവർത്തകരിൽ ഏഴ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കന്റോണ്മെന്റ് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 
 രാജ് ഭവനിൽനിന്നും വിമാനത്താവളത്തിലേക്ക് പോയ ഗവർണർക്കെതിരെ കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ചവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം സമരം കടുപ്പിക്കാനാണ് എസ്.എഫ്.ഐ തീരുമാനം. സെനറ്റ് നോമിനേഷനിലെ ഗവർണറുടെ ഇടപെടലുകളെ ചോദ്യംചെയ്തുള്ള സമരം തുടരുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ പറഞ്ഞു.
ഇത് എസ്.എഫ്.ഐ പ്രഖ്യാപിച്ച സമരമാണെന്നും സ്വന്തമായി മേൽവിലാസമുള്ള സംഘടനയാണ് എസ്.എഫ്.ഐ എന്നും പിന്മാറുന്ന പ്രശ്‌നമില്ലെന്നും ആർഷോ പ്രതികരിച്ചു.

Latest News