എം. ഡി. എം. എയുമായി കൊലക്കേസ് പ്രതി പിടിയില്‍

കൊച്ചി- കളമശ്ശേരിയില്‍ എം. ഡി. എം. എയുമായി കാസര്‍ഗോഡ് സ്വദേശി കൊച്ചി സിറ്റി പോലിസിന്റെ പിടിയില്‍. മയക്കുമരുന്നിനെതിരെ നടത്തിവരുന്ന അന്വേഷണങ്ങളുടെ ഭാഗമായി കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വഡും കളമശ്ശേരി പൊലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്.

കാസര്‍ഗോഡ് റഹില മന്‍സിലില്‍ മുഹമ്മദ് ഹുസൈന്‍ (26)നെയാണ് 9.33 ഗ്രാം എം. ഡി. എം. എയുമായി പിടികൂടിയത്. കലൂരില്‍ 2022ല്‍ നടന്ന കൊലപാതക കേസിലെ നാലാം പ്രതികൂടിയാണ് പിടിയിലായ മുഹമ്മദ് ഹുസൈന്‍.

Latest News