വല്ല ഫലവുമുണ്ടാകുമോ... ഗാസ വിഷയത്തില്‍ യു.എന്നില്‍ ചൊവ്വാഴ്ച വീണ്ടും പ്രമേയം

ഗാസ- ഗാസയുടെ വടക്കും മധ്യഭാഗത്തും വന്‍ ബോംബാക്രമണവുമായി ഇസ്രായില്‍. തെക്കന്‍ ഗാസയില്‍ ഇസ്രായില്‍ കരസേനയും ഹമാസ് പോരാളികളുമായുള്ള ഏറ്റുമുട്ടല്‍ കനത്ത തോതില്‍ തുടര്‍ന്നു. രക്ഷാസമിതി സമാധാന പ്രമേയം അമേരിക്ക വീറ്റോ ചെയ്തതിന് പിന്നാലെ ജനറല്‍ അസംബ്ലിയില്‍ പുതിയ പ്രമേയം കൊണ്ടുവരാന്‍ നീക്കം തുടങ്ങി. ഈജിപ്തും മൗറിത്താനിയയുമാണ് ഇതിന് മുന്‍കൈയെടുക്കുന്നത്.
വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന യു.എന്‍ രക്ഷാസമിതി പ്രമേയം വീറ്റോ ചെയ്യുന്നതിലൂടെയും ഇസ്രായിലിന് 100 മില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന ആയുധം അടിയന്തരമായി നല്‍കിയതിലൂടെയും അമേരിക്കയുംകടുത്ത വിമര്‍ശം നേരിടുകയാണ്. യു.എന്‍ ജനറല്‍ അസംബ്ലി ചൊവ്വാഴ്ച സമാനമായ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിലാണ്.
ഗാസയിലെ ആശുപത്രികളില്‍ ഭീകരാവസ്ഥ നിലനില്‍ക്കുകയാണ്. വെള്ളം, ഭക്ഷണം, ഇന്ധനം എന്നിവയുടെ അഭാവം കാരണം ഗാസയിലെ ആശുപത്രികളിലെ സ്ഥിതി വളരെ മോശമാണെന്ന് വടക്കന്‍ ഗാസയിലെ കമാല്‍ അദ്‌വാന്‍ ആശുപത്രി മേധാവി അഹമ്മദ് അല്‍കഹ്‌ലൂത്ത് പറഞ്ഞു.

 

Latest News