Sorry, you need to enable JavaScript to visit this website.

മുല്ലപ്പെരിയാര്‍ ജലനിരപ്പ്; ഉന്നത തല യോഗം ചേരാന്‍ സുപ്രീം കോടതി നിര്‍ദേശം

ന്യൂദല്‍ഹി-മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച് നാളെ യോഗം വിളിക്കാന്‍ ഉന്നത തല കമ്മിറ്റിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. കേരളം കടുത്ത വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുല്ലപ്പെരിയാര്‍ സ്വദേശി റസല്‍ ജോയി സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
 
കേരളത്തിലെ ഇപ്പോഴത്തെ പ്രളയം അത്യന്തം ഗൗരവതരമാണെന്നും കോടതി നിരീക്ഷിച്ചു.
അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്നാട് തള്ളിയിരുന്നു.
അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിരപ്പ് 142 അടിയായി തന്നെ നിലനിറുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു.
 

Latest News