അലഹാബാദ്- പുകയില കമ്പനികളുടെ പരസ്യത്തില്‍ അഭിനയിച്ച മൂുന്ന് ബോളിവുഡ് നടന്മാര്‍ക്ക് നോട്ടീസ്. ഷാരുഖ് ഖാന്‍, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ക്കാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി നോട്ടീസ് നല്‍കിയത്.
കോടതിയലക്ഷ്യ ഹര്‍ജിയില്‍ മറുപടിയായി ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ എസ്ബി പാണ്ഡെ അലഹാബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചിനെയാണ് ഇക്കാര്യം അറിയിച്ചത്.
പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ ഉത്പന്നങ്ങളുടെയോ വസ്തുക്കളുടെയോ പരസ്യങ്ങളിലും പ്രചാരണത്തിലും സെലിബ്രിറ്റികള്‍ പ്രത്യേകിച്ച് 'പത്മ അവാര്‍ഡ്' ജേതാക്കള്‍ പങ്കെടുക്കുന്നത് ശരിയല്ലെന്നു കാണിച്ച് അഭിഭാഷകനായ മോത്തിലാല്‍ യാദവ് നേരത്തെ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. 2022 സെപ്റ്റംബറില്‍ ഇതുസംബന്ധിച്ച ഉത്തരവ് പാലിക്കാത്തതിന് കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ 2023 ഓഗസ്റ്റില്‍ ക്യാബിനറ്റ് സെക്രട്ടറി, ചീഫ് കമ്മീഷണര്‍, സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് കേന്ദ്രം താരങ്ങള്‍ക്ക് നോട്ടീസ് അയച്ച കാര്യം വ്യക്തമാക്കിയത്.







 
  
 