വായ്പ നല്‍കിയ മൈക്രോ ഫിനാന്‍സ് കമ്പനിയുടെ ഭീഷണിയെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു

തൃശൂര്‍ - കൊടുങ്ങല്ലൂരില്‍ മൈക്രോ ഫിനാന്‍സ് കമ്പനിയില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് കമ്പനിയുടെ ഭീഷണി കാരണം യുവാവ് ആത്മഹത്യ ചെയ്തു. കെട്ടിട നിര്‍മാണ തൊഴിലാളി അഴീക്കോട് സ്വദേശി പറപ്പുളിവീട്ടില്‍ നിഷിന്‍ (37) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് നിഷിന്റെ മൃതദേഹം കണ്ടെത്തിയത്. നാല്  ലക്ഷം രൂപ മൈക്രോഫിനാന്‍സില്‍ നിന്ന് വായ്പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് വായ്പ നല്‍കിയ കമ്പനിയില്‍ നിന്ന് നിരന്തരം ഭീഷണിയുണ്ടായിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. വായ്പ തിരിച്ചടവിന് സാവകാശം തേടി നിഷിന്‍ പോലീസിനെയും സമീപിച്ചിരുന്നു. മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

 

Latest News