Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കശ്മീരിൽ നടന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കണം-സുപ്രീം കോടതി

ന്യൂദല്‍ഹി-  കശ്മീരില്‍ 1980 മുതല്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കണമെന്ന് സുപ്രീം കോടതി. എണ്‍പതുകള്‍ക്കു ശേഷം ഭരണകൂടവും ഭരണബാഹ്യശക്തികളും കശ്മീരില്‍ നടത്തിയ മനുഷ്യാവകാശ ധ്വംസനങ്ങളില്‍ അന്വേഷണം നടത്താനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും അനുരഞ്ജനത്തിനായുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും പക്ഷപാതരഹിതമായ വസ്തുതാന്വേഷണ അനുരഞ്ജന സമിതി(ട്രൂത്ത് ആന്റ് റികൊണ്‍സിലേഷന്‍ കമ്മിറ്റി) രൂപീകരിക്കാന്‍ ജസ്റ്റിസ് എസ്.കെ. കൗള്‍ ശുപാര്‍ശ ചെയ്തു.
കമ്മിറ്റി സമയബന്ധിതമായി പ്രവര്‍ത്തനം പൂര്‍ത്തീകരിക്കണം. അതേസമയം, സംഭവങ്ങളുടെ വൈകാരികത കണക്കിലെടുത്ത് ഈ കമ്മിറ്റി എങ്ങനെ വേണമെന്നത് സര്‍ക്കാരിനു തീരുമാനിക്കാം.
ആഭ്യന്തര കലഹങ്ങള്‍ക്ക് ശേഷം ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും മറ്റിടങ്ങളിലെയും പല രാജ്യങ്ങളിലും ഇത്തരം കമ്മീഷനുകള്‍ രൂപീകരിച്ചിട്ടുണ്ട്. അവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ആരോപണങ്ങള്‍ അന്വേഷിക്കാനും നീതി ലഭ്യമാക്കുന്നതിലൂടെ സമുദായങ്ങള്‍ക്കിടയില്‍ സമാധാനം പുനഃസ്ഥാപിക്കാനും ഇത് സഹായിക്കും.
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി നിലനിര്‍ത്തണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. 2024 സെപ്റ്റംബര്‍ 30നകം ജമ്മുകശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.
ജമ്മുകശ്മീര്‍ പുനഃസംഘടനയെ കോടതി ശരിവെച്ചു. ജമ്മുകശ്മീരില്‍ നിന്നടര്‍ത്തി ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കിയ നടപടിയാണ് കോടതി ശരിവെച്ചത്. മറ്റു സംസ്ഥാനങ്ങള്‍ക്കുള്ള അധികാരമാണ് കശ്മീരിനുമുള്ളതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായ പരമാധികാരം ആവശ്യപ്പെടാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

 

Latest News