കുതിരാനില്‍ 15 കി.മി ദൂരത്തില്‍ ഗതാഗതക്കുരുക്ക്; നിരവധി വാഹനങ്ങള്‍ മണ്ണിനടിയില്‍

തൃശൂര്‍- കുതിരാനില്‍ കനത്ത മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് മണ്ണുത്തി-വടക്കഞ്ചേരി ദേശീയ പാതയില്‍ 15 കിലോമീറ്ററോളം ദൂരത്തില്‍ ഗതാഗതക്കുരുക്കി. നൂറുകണക്കിന് വാഹനങ്ങളാണ് മുന്നോട്ടും പിന്നോട്ടു പോകാനാകാതെ കുടുങ്ങിക്കിടക്കുന്നത്. മണ്ണിടിച്ചിലില്‍പ്പെട്ട് കാറുകള്‍ ഉള്‍പ്പെടെ നിരവധി വാഹങ്ങള്‍ മണ്ണില്‍ പുതഞ്ഞിരിക്കുകയാണ്. ഇന്നലെ രാത്രിയോടെ ഇതുവഴി ഗതാഗതം നിരോധിച്ചിരുന്നു. വൈകീട്ടോടെ എത്തിച്ചേര്‍ന്ന വാഹനങ്ങള്‍ ഇപ്പോഴും ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്കു ലോറികള്‍ ഉള്‍പ്പെടെ വാഹനങ്ങളുടെ നീണ്ട നിരയാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ഇവിടെ ഇനിയും മണ്ണിടിച്ചിലുണ്ടാകാനുളള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഗതാഗത തടസം പരിഹരിക്കാന്‍ രണ്ടു ദിവസമെങ്കിലും എടുക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്.
 

Latest News